1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ മാനന്തവാടി മണ്ഡലത്തില്‍ 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. നൂറുകണക്കിനുപേര്‍ പങ്കെടുത്ത മണ്ഡലം കണ്‍വെന്‍ഷനിലാണ് കമ്മിറ്റി രൂപീകരിച്ചത്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ ഉദ്ഘാടനം ചെയ്തു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പി.പി സുനീര്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ എം അനില്‍, അഡ്വ. ഇ.ആര്‍ സന്തോഷ്‌കുമാര്‍, കെ.പി ശശികുമാര്‍, മുഹമ്മദ് പഞ്ചാര, എം പത്മനാഭന്‍, സലീംകുമാര്‍, പി.വി സഹദേവന്‍, പി സൂപ്പി എന്നിവര്‍ സംസാരിച്ചു. ഇ.ജെ ബാബു സ്വാഗതവും വി.ആര്‍ പ്രവീജ് നന്ദിയും പറഞ്ഞു. 151 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. കണ്‍വെന്‍ഷന് ശേഷം സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ ആനയിച്ച് മാനന്തവാടി നഗരത്തില്‍ നടത്തിയ റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.