ജില്ലയിലെ വനപാതയിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും മഞ്ഞപുതച്ചുനില്‍ക്കുന്ന കാടുകള്‍ നയനമനോഹരമായി കാഴ്ചയാണ് നല്‍കുന്നത്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞതോടെയാണ് കാടുകള്‍ മഞ്ഞപട്ടണിഞ്ഞത്.
വേനല്‍ കനത്ത് അടിക്കാടുകള്‍ ഉണങ്ങിനശിച്ച് പച്ചപ്പ് നഷ്ടപെട്ട് കാട് ഉണങ്ങിനില്‍ക്കുമ്പോഴും അതിനെ മനോഹരമാക്കി നിര്‍ത്തുന്നത് കണിക്കൊന്നകളാണ്. കണ്ണെത്താദൂരത്തോളം മഞ്ഞപൂക്കളുമായി നില്‍ക്കുന്ന കണികൊന്നകള്‍ കാടിനെ മനോഹരമാക്കുകയാണ്. ഇത് വയനാട്ടിലെ കാനനപാതകളൂടെ സഞ്ചരിക്കുന്നവര്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കത്തുന്ന വെയിലില്‍ തിളങ്ങി നില്‍ക്കുന്ന ഈ പൂക്കളുടെ സൗന്ദര്യം കാണാന്‍ ആളുകള്‍ എത്തുന്നതും പതിവാണ്.