സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിക്ക് കോളനി നിവാസികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ ആദിവാസി കോളനികളില്‍ ഇന്നലെ മാര്‍ച്ച് 16 ന് നടന്ന ബോധവല്‍ക്കരണ പരിപാടികളില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ആനപ്പാടി, തിരുവണ്ണൂര്‍, ചുണ്ടപ്പാടി, നായ്ക്കട്ടി, പൊന്‍കുഴി എന്നിവിടങ്ങളിലായിരുന്നു ബോധവല്‍ക്കരണം. കോളനിയിലെ പലര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പരിശീലകരായ പ്രീതി, ബിന്ദു എന്നിവര്‍ വോട്ട് ചെയ്യേണ്ട രീതിയെക്കുറിച്ചും വിവിപാറ്റ് സംവിധാനത്തെക്കുറിച്ചും കോളനി നിവാസികള്‍ക്ക് അവബോധം നല്‍കി. മാര്‍ച്ച് 20 ന് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ, കോ-ഓപറേറ്റീവ് കോളജുകളില്‍ ബോധവല്‍ക്കരണ പരിപാടി നടക്കും.
തിരുനെല്ലി പഞ്ചായത്തിലെ രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന്, അംബേദ്കര്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി, കരിമത്തില്‍, വാളാട് എടത്തന കോളനികളില്‍ വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി. നോഡല്‍ ഓഫീസര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.