കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം മാര്‍ച്ച് 15, 16 തീയ്യതികളില്‍
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) 27-ാമത് ജില്ലാ സമ്മേളനം മാര്‍ച്ച് 15, 16 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം രാവിലെ 9.30ന് ഓഫീസേഴ്സ് ക്ലബ്ബ് പരിസരത്ത് ആരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയായ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മംഗലശ്ശേരി മാധവന്‍, ഡെറാഡൂണില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എം.എഫ് ഫ്രാന്‍സിസ് എന്നീ പെന്‍ഷന്‍കാരെ ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി രാജന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി കുര്യാക്കോസ്, ജില്ലാ സെക്രട്ടറി എസ്.സി ജോണ്‍, ടി ഗോപിനാഥന്‍, കെ.പി സുകുമാരന്‍, ജമാലുദ്ദീന്‍ കുട്ടി തുടങ്ങിവര്‍ പങ്കെടുത്തു.