വിദ്യാര്‍ത്ഥിനിക്ക് സഹായഹസ്തവുമായി ക്ഷേത്ര കമ്മിറ്റി
മാനന്തവാടി: ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥിനിക്ക് പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്ര കമ്മിറ്റിയുടെ സഹായഹസ്തം. ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമയ്ക്കാണ് മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി സഹായവുമായി എത്തിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എം.പി.ശശികുമാര്‍ ചികിത്സാ കമ്മിറ്റി ഭാരവാഹിയും മാനന്തവാടി നഗരസഭ കൗണ്‍സിലറുമായ ജേക്കബ് സെബാസ്റ്റ്യന് സഹായധനം കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി, ക്ഷേത്രം ഭാരവാഹികളായ എം.കെ.രാജന്‍, വി.സി.ശങ്കരന്‍, കെ.കുമാരന്‍, പി.ആര്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രഞ്ജിമക്ക് വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി ഏകദേശം 15 ലക്ഷത്തോളം രൂപ ചിലവ് വരും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസഹായ തുക സമാഹരിക്കുന്നുണ്ട്.