റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു
കോറോം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവില്‍പുഴ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. എം.എല്‍.എ ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. നിരവില്‍പുഴ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡിന് 16 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കല്‍വര്‍ട്ട്, ഡ്രെയിനേജ്, റിട്ടേണിംഗ് വാള്‍ തുടങ്ങിയവ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കോറോം മക്കിയാട് ടൗണ്‍ നവീകരണവും ബസ് ബേയും പൂര്‍ത്തിയാക്കും ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.