ഗേള്‍സ് പാര്‍ലമെന്റ് സംഘടിപ്പിച്ചു

0

കല്‍പ്പറ്റ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ മാതൃകം വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നവോത്ഥാന കേരളവും സ്ത്രീകളും’ എന്ന വിഷയം മുന്‍നിര്‍ത്തി ഗേള്‍സ് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് നടപടി നേരിടുന്ന കവിയത്രി കൂടിയായിട്ടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള വനിതാ സംവിധായിക ലീല സന്തോഷ്, കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്ന സജീവന്‍ എന്നിവരെ ആദരിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ആര്യ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!