കല്‍പ്പറ്റ: രൂക്ഷമായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രതീതിയിലാണ് സംസ്ഥാനത്തെ കെ.എസ്.ഇ.ബി യുടെ നടപടികളെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്്സ് അസോസിയേഷന്‍. അന്യായമായ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കേരളത്തിലെ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇനിയും തയ്യാറല്ല. ശക്തമായ പ്രക്ഷോഭ സമരങ്ങളിലേക്ക് ഇറങ്ങാനാണ് സി.ഒ.എ ഉള്‍പ്പടെയുള്ള കേബിള്‍ ടിവി രംഗത്തെ സംഘടനകളുടെ തീരുമാനം. 2002 വരെ 17 രൂപയായിരുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക ഇപ്പോള്‍ കോര്‍പ്പറേഷന്‍ മുന്‍സിപ്പില്‍ പ്രദേശങ്ങളില്‍ 400 രൂപയിലേറെയാണ്. പഞ്ചായത്തുകളില്‍ അതിന്റെ പകുതിയാണ് നിരക്ക്. ഇന്ത്യയില്‍ ഒരിടത്തും അതിന്റെ മൂന്നിലൊന്നുപോലും നിരക്ക് ഈടാക്കുന്നില്ല. കേബിളുകള്‍ മുറിച്ചുമാറ്റുന്നതുള്‍പ്പെടെ വൈരാഗ്യ ബുദ്ധിയോടെയാണ് ചില കെ.എസ്.ഇ.ബി ജീവനക്കാര്‍ പെരുമാറുന്നത്. വയനാടുപോലെ ജന സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ ഇത്രയും തുക നല്‍കുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. പക്ഷേ മുഴുവന്‍ പോസ്റ്റുകളും എണ്ണിതിട്ടപ്പെടുത്തികൊണ്ട് കണക്കില്‍ പെടാത്തവയ്ക്ക് മൂന്നിരട്ടിയും കൊള്ളപലിശയും ചുമത്തികൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഓപ്പറേറ്റര്‍മാരെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുമെന്ന് വാഗ്ദാനം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിലേറിയാല്‍ നിരക്കുയര്‍ത്തുന്ന നിലപാടാണ് കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഇത്തരം പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുടെ ആദ്യഘട്ടമായി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ മാര്‍ച്ച് 11ന് കല്‍പ്പറ്റ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.