വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പും കിറ്റ് വിതരണവും നടത്തി
വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ക്യാമ്പും കിറ്റ് വിതരണവും നടത്തി
വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ക്യാമ്പുംകിറ്റ് വിതരണവും നടത്തി. ക്യാമ്പ് ജീല്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ കെ.വി സിന്ധു അധ്യക്ഷത വഹിച്ചു. ദന്തല്‍, ജനറല്‍, ഓങ്കോളജി, ഗൈനക്കോളജി എന്നീ വിഭാഗത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. എടവകയിലെ വിവിധ കോളനികളില്‍ നിന്നും നൂറോളം രോഗികള്‍ പരിശോധന നടത്തി. ആദിവാസി വിഭാഗങ്ങളില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുക എന്ന ലഷ്യത്തോടെ എല്ലാ മാസത്തിലും ഒരു ദിവസം ക്യാന്‍സര്‍ സക്രിനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ ക്യാന്‍സര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ കെ.ബി നസീമ പറഞ്ഞു. ഡോ. ജയ്‌സണ്‍ തോമസ്, ഡോ.രശ്മി എം, റേഡിയോഫിസിസ്റ്റ് അശ്വതി സി പി , ഹെഡ് നേഴ്‌സ് സുജ സി കെ, ബിന അബ്രാഹം, ദീപപോള്‍, ലൗലി ജഗദീഷ്, ജയചിത്ര കെ.എസ്, രജീഷ് വി.കെ, സുരജ് കുമാര്‍ ഇ എസ്, ഇന്ദു മോഹനന്‍, സെലിന്‍ അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി