കല്‍പ്പറ്റ: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 12-ാമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് ആറിന് മാനന്തവാടിയില്‍ നടക്കും. മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ ചേരുന്ന കണ്‍വെന്‍ഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന ഉദ്ഘാടനം സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍ നിര്‍വ്വഹിക്കും. കേബിള്‍ ടിവി രംഗത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും കെ.എസ്.ഇ.ബിയുടെ പ്രതികാര നടപടികള്‍ക്കെതിരായ പ്രക്ഷോഭ സമരപരിപാടികളും കണ്‍വെന്‍ഷന്‍ ആസൂത്രണം ചെയ്യും. ഇന്ത്യന്‍ കേബിള്‍ ടി.വി രംഗം അതിരൂക്ഷമായ പ്രതിസന്ധികളാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ താരിഫ് നിയമം ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. പേ-ചാനല്‍ കമ്പനികള്‍ക്കും, വന്‍കിട എം.എസ്.ഒ കമ്പനികാര്‍ക്കും കൊള്ളലാഭമുണ്ടാക്കാന്‍ മാത്രമാണ് ഈ നിയമം ഉപകരിക്കുക. അതേസമയം സാധാരണ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ വരുമാനത്തില്‍ 40 ശതമാനം വരെ കുറയുകയും ചെയ്യും. കടബാധ്യത മൂലം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവവും, കേബിള്‍ ടിവി വ്യവസായം ഉപേക്ഷിക്കുന്ന സംഭവവും പതിവാകുകയാണ്. എന്നാല്‍, കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ രൂപം കൊണ്ട കേരള വിഷന്‍ ഡിജിറ്റല്‍ ടി.വി ഈ പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ചാനല്‍ പാക്കേജുകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. കേരള വിഷന്‍ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി കേബിള്‍ സര്‍വ്വീസ് ലഭ്യമാക്കുന്ന പാക്കേജുകളുമുണ്ട്. ഈ രംഗത്തെ അധിനിവേശ കമ്പനികള്‍ക്കെതിരായ കൂട്ടായ്മകള്‍ രൂപപ്പെടുത്തിയതുകൊണ്ടു മാത്രമാണ് ഇത് സാധ്യമായതെന്നും സി.ഒ.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ കെ. ഗോവിന്ദന്‍, സി.ഒ.എ ജില്ലാ സെക്രട്ടറി പി.എം ഏലിയാസ്, സി.ഒ.എ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ അസീസ്, സി.ഒ.എ ജില്ലാ ട്രഷറര്‍ ബിജു ജോസ്, വയനാട് വിഷന്‍ ചെയര്‍മാന്‍ സുഭാഷ് എം ജോയി, എം.ഡി. പി. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.