അറക്കല്‍ കുടുംബത്തിന്റെ കൈത്താങ്ങ്; 7 യുവതികള്‍ സുമഗംലികളായി

0

അറക്കല്‍ കുടുംബത്തിന്റെ കൈത്താങ്ങില്‍ 7 യുവതികള്‍ സുമഗംലികളായി. അറക്കല്‍ കുടുംബാംഗങ്ങളായ ജോയിയുടെയും ജോണിയുടെയും മതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സമരണക്കായി അറക്കല്‍ കുടുംബം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്ബോളിനോടനുബദ്ധിച്ചാണ് 7 യുവതി യുവാക്കള്‍ വിവാഹിതരായത്. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ജില്ലാ സ്പെഷ്യല്‍ ജഡ്ജ് സൈതലവി എന്നിവര്‍ അതിഥികളായിരുന്നു. അറക്കല്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!