ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

സി.കെ. ഓങ്കാരനാഥന്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വ്യവസായ, കായിക, യുവജനകാര്യ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു. കിഫ്ബി മുഖേന കായിക യുവജനകാര്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 36.87 കോടി ചെലവഴിച്ച് ദേശീയ നിലവാരത്തിലുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ മേപ്പിള്‍ വുഡ് ഫ്‌ളോറിംഗ്, ഗാലറി, വി.ഐ.പി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. മൂന്ന് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌കറ്റ്‌ബോള്‍, വോളീ ബോള്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നിസ്, ജൂഡോ, ത്വായിക്വാണ്ടോ, റസ്ലിംഗ് പരിശീലനത്തിനുള്ള സൗകര്യങ്ങളും സ്റ്റോഡിയത്തില്‍ ഉണ്ടാകും. ജില്ലാ സപോര്‍ട്‌സ് കൗണ്‍സിലും കല്‍പ്പറ്റ നഗരസഭയും തമ്മിലുള്ള എം.ഒ.യു വിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം.ചടങ്ങിന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി, നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം മധു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!