അയൽപക്ക വേദിയുടെ ഔപചാരിക ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി

0

കമ്പളക്കാട് തേർവാടിക്കുന്ന് അയൽപക്ക വേദിയുടെ ഔപചാരിക ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. എംഎൽഎ സി.കെ ശശീന്ദ്രൻ അയൽപക്ക വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.അയൽപക്ക വേദി പ്രസിഡന്റ്‌ സി.രാജൻ അധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ രാജേന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ കെ.പ്രകാശൻ,കെ.ജി സഹദേവൻ,കെ.കെ പുരുഷോത്തമൻ മാസ്റ്റർ,യു.എൻ സുധാകരൻ,ഒ.എ വീരേന്ദ്രകുമാർ,ഗിരിജ രാജൻ,സുമ പി.എൻ,പ്രമീള തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!