ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് സമാപിച്ചു.
തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ് അസോസിയേഷന്‍ ഒരുക്കിയ മൂന്നാമത് ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് സമാപിച്ചു. ഡയാന മാനന്തവാടി യെ പരാജയപ്പെടുത്തി പിലാക്കാവ് ബാഡ്മിന്റന്‍ ടീം വിജയികളായി. ടൂര്‍ണമെന്റ് ക്ലബ് രക്ഷാധികാരി ഫാദര്‍ എബി അലക്‌സ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. മുപ്പത്തഞ്ചോളം ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്