കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം പിരിച്ചുവിടപെട്ടവരില്‍ പെടുന്നു. 2010 മുതല്‍ ജോലിയെടുക്കുന്നവരാണ് ഇവരില്‍ പലരും. കഴിഞ്ഞ ദിവസം ആശുപത്രിയിലെ നോട്ടീസ് ബോര്‍ഡിലാണ് പിരിച്ചുവിട്ട വിവരം പതിച്ചത്. തങ്ങള്‍ക്ക് പകരക്കാരായി ആറ് പേരെ നിയമിക്കുകയും ചെയ്തു പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് ആശുപത്രി സൂപ്രണ്ട് ഡിഎംഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഇവര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.