കല്‍പ്പറ്റ മത്സ്യമാര്‍ക്കറ്റ് അടച്ച് പൂട്ടല്‍ സംയുക്ത സമിതി യോഗം ചേര്‍ന്നു

0

കല്‍പ്പറ്റ മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം കല്‍പ്പറ്റ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഹൈദ്രു ഉദ്ഘാടനം ചെയ്തു.പി.മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റയിലെ മത്സ്യമാംസ മാര്‍ക്കറ്റ് പൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഹൈദ്രു ചെയര്‍മാനനും പി.മുഹമ്മദ്കുട്ടി കണ്‍വീനറും കല്‍പ്പറ്റയിലെ ട്രേഡ് യൂണിയന്‍ നേതാക്കാരായ സി.മൊയ്തീന്‍കുട്ടി, പി.പി.ആലി, കെ.സുഗതന്‍, കെ.കെ.രാജേന്ദ്രന്‍, പി.ബീരാന്‍കോയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഭാരവാഹികളായ രഞ്ജിത്ത് മുണ്ടേരി, കെ.അബ്ദുള്‍ഖാദര്‍ എന്നിവരെ നഗരസഭ അധികാരികളുമായി പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി യോഗത്തില്‍ അധികാരപ്പെടുത്തി. ഷാഫി എടഗുനി,എ.പി.ഹമീദ്,എം.കമറുദ്ദീന്‍,മൈതാനി ഇബ്രാഹിം,പി.പി.അസീസ്,സി.അലി,സിദ്ദീഖ് മൈതാനി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!