നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ ഉപകാരമില്ലാത്ത ബസ്സ് സര്‍വ്വീസ്

0

നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങിയെങ്കിലും
രോഗികള്‍ക്ക് ഉപകാരമില്ല. ബസ്സ് ആശുപത്രിക്ക് 500 മീറ്റര്‍ അകലെ മാത്രം വന്ന് ഇന്ന് തിരിച്ചു പോയതു കൊണ്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ഗുണം ചെയ്യുന്നില്ലന്നാണ് പരാതി ഉയര്‍ന്നത്.ഏറെ മുറവിളികള്‍ക്ക് ശേഷം ജില്ലയിലെ ഏക ക്യാന്‍സര്‍ ചികിത്സാകേന്ദ്രമായ നല്ലൂര്‍നാട് അംബേദ്കര്‍ ക്യാന്‍സര്‍ സെന്റര്‍ വഴി രണ്ട് ട്രിപ്പ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചത്. രാവിലെ 9.10 ന് മാനന്തവാടിയില്‍ നിന്നും കല്ലോടി നല്ലൂര്‍നാട് പീച്ചംകോട് വഴി മാനന്തവാടിക്ക് സര്‍ക്കുലര്‍ സര്‍വ്വീസും ഉച്ചക്ക് 1.30ന് മാനന്തവാടിയില്‍ നിന്നും കല്ലോടി വഴി നല്ലൂര്‍നാട് ആശുപത്രിയിലേക്കും തിരിച്ച് ഇതേവഴി തന്നെ മാനന്തവാടിയിലേക്കുമാണ് സര്‍വ്വീസ് ആരംഭിച്ചത്.വെള്ളമുണ്ട,കല്‍പ്പറ്റ,ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയിലെത്തുന്ന സ്ഥിരം ചികിത്സയുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് ഈ സര്‍വ്വീസ് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് പരാതിയുയര്‍ന്നത്.നിലവില്‍ നാലാംമൈലില്‍ നിന്നും പീച്ചംകോട് നിന്നും രോഗികള്‍ കാട്ടോറിക്ഷയെയാണ് ആശുപത്രിയിലെത്താനാശ്രയിക്കുന്നത്.നിര്‍ദ്ധനരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുമായ രോഗികള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.ജില്ലാ ക്യാന്‍സര്‍ സെന്ററി ലേക്ക്‌കെ.എസ് ആര്‍ ടി സിബസ് സര്‍വ്വീസ് അനുവദിച്ചു സര്‍വ്വിസ്തുടങ്ങിയെങ്കിലും അഞ്ഞൂറ് മീറ്റര്‍ അകലെ നിന്നും യാത്ര പൂര്‍ത്തിയാക്കാതെ ബസ് തിരിച്ചുപോയി. ബസ് തിരിച്ചു പോയതൊടെ ആദിവാസികളായ നിരവധി ക്യാന്‍സര്‍ രോഗികള്‍ വാഹനം കിട്ടാതെ വലഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!