പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

0

പുല്‍പ്പള്ളി എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴില്‍ സമയം രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 വരെ പുനര്‍ ക്രമീകരിക്കുക, കൂലി 500 രുപയായി വര്‍ദ്ധിപ്പിക്കുക, കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്‌സ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ .വി ജയന്‍ ഉദ്ഘാടനം ചെയ്തു. ലിസ ജോയി അദ്ധ്യക്ഷത വഹിച്ചു.അജിത്ത് കുമാര്‍ ജോബി കരോട്ടുക്കുന്നേല്‍, ഷിജി – ഷിബു, റീജ ബാബു, മേഴ്‌സി ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!