വാഹനം തടഞ്ഞുനിര്‍ത്തി മോഷണം 4 പേരെ കൂടി അറസ്റ്റ് ചെയ്തു
കഴിഞ്ഞ നവംബര്‍ മാസം തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് സ്വര്‍ണ്ണ വ്യാപാരികളുടെ വാഹനം ആക്രമിച്ചു 25 ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത കേസില്‍ 4 പേരെ കൂടി അറസ്റ്റ് ചെയ്തു.തൃശ്ശുര്‍ സ്വദേശികളായ വട്ടന്‍പറക്കല്‍ സാരംഗ്(24) പല്ലന്‍ മുകേഷ് (30) പൊട്ടെശ്ശെരി നിധീഷ്(28) കോഴിക്കോട് കൂട്ടാളി സ്വദേശി അമ്പലനിലം ഷിബിന്‍(35) എന്നിവരെയാണ് തിരുനെല്ലി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയും മാനന്തവാടി എ.എസ്.പി ഡോ.വൈഭവ് സക്‌സേന ഐ.പി.എസ് ന്റെ സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡിലെ അഗംങ്ങളും ചേര്‍ന്ന് പ്രതികളെ കോഴിക്കോടും തൃശ്ശുരില്‍ നിന്നും കസ്റ്റഡില്‍ എടുത്തത്. ഇതോടെ ഈ കേസില്‍ 16 പ്രതികള്‍ അറസ്റ്റിലായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.പ്രതികള്‍ കേരളത്തിനകത്തും പുറത്തും സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പ്രതികളെ തിരുനെല്ലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.