അതിര്‍ത്തി ഗ്രാമങ്ങളില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.പെരിക്കല്ലുര്‍ എണ്‍പത് കവലക്ക് സമീപമാണ് കടുവയെ കണ്ടത്.ഞായറാഴ്ച്ച വൈകുന്നേരം ആറു മണിയോടെ വീടിന് സമീപത്തെ തോട്ടത്തില്‍ പുല്ല് അരിയുന്നതിനായി പോയ സ്ത്രീയാണ് കടുവയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടുകാരും വനപാലകരും ചേര്‍ന്ന് തോട്ടത്തിന് സമീപത്തായി തീയിട്ടും രാത്രി കാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.എന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്.കടുവ വളര്‍ത്തുമൃഗങ്ങളെ പിടി കുടുമോയെന്ന ആശങ്കയെ തുടര്‍ന്ന് തുണികൊണ്ട് തൊഴുത്ത് മറച്ചിരിക്കുവാണ്. വനം വകുപ്പ് കൂടുവച്ച് കടുവയെ പിടികൂടാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍
Sign in
Sign in
Recover your password.
A password will be e-mailed to you.