ഉത്പന്നങ്ങളില്‍ വൈവിധ്യമൊരുക്കി കുടുംബശ്രീ ബസാര്‍
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ഒരുക്കാന്‍ കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന പദ്ധതിയ്ക്ക് സംസ്ഥാനത്താദ്യമായി വയനാട് ജില്ലയില്‍ കമ്പളക്കാട് തുടക്കമായി. വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, വിവിധ നാടന്‍ പലഹാരങ്ങള്‍, ഗന്ധകശാല ഉള്‍പ്പെടെയുള്ള ധാന്യ വിളകള്‍, കൊണ്ടാട്ടങ്ങള്‍, നാടന്‍ കറി പൗഡറുകള്‍, ചക്ക ഉത്പന്നങ്ങള്‍, മുള ഉത്പന്നങ്ങള്‍, മാനിപ്പുല്ല് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍, ആയുര്‍വ്വേദ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, തുടങ്ങി നിരവധി വ്യത്യസ്ഥങ്ങളായഉത്പന്നങ്ങള്‍ ബസാറില്‍ ലഭ്യമാകും. മിതമായ നിരക്ക്, മികച്ച സേവനം, വിശാലമായ പാര്‍ക്കിംങ് സൗകര്യങ്ങളോടെയാണ് കമ്പളക്കാട് കുടുംബശ്രീ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചത്.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയില്‍ നിര്‍മ്മിച്ച വിപണന കേന്ദ്രത്തില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.സൂക്ഷ്മ സംരംഭങ്ങളുടെ ഉല്‍പാദനവും വിപണനവും വര്‍ദ്ധിപ്പിക്കുക അതുവഴിഉത്പാദകരുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരം ഉയര്‍ത്തുക,പ്രത്യക്ഷമായും പരോക്ഷമായും ജില്ലയിലെ അഞ്ഞൂറില്‍പരം സംരംഭക കുടുംബങ്ങള്‍ക്ക്ബസാറിലെ ഗുണഫലം ലഭ്യമാക്കുക, സംഭരണത്തിലും വിതരണത്തിലും പൊതുമാനദണ്ഡം ഉറപ്പാക്കുക, കുടംബശ്രീ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് കുടുംബശ്രീബസാറിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ സംരംഭകരുടെ ഉത്പാദനശേഷിവര്‍ദ്ധിപ്പിക്കാനും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭമാക്കാനും സാധിക്കും. ഈസാമ്പത്തിക വര്‍ഷത്തില്‍ 40 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ബസാറിന്‌വേണ്ടി മാറ്റി വെച്ചിരിക്കുന്നത്.ബസാറിന്റെ സുഗമമായ നടത്തിപ്പിനും മേല്‍ നോട്ടത്തിനും, കുടുംബശ്രീ സംരംഭകര്‍ക്കുംഉപഭോക്താക്കള്‍ക്കും ഓരു പോലെ മികച്ച സേവനം ലഭ്യമാക്കുവാനും ബസാറിന്റെ ചുമതലജില്ലാ മിഷന്റെ കീഴില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭക കണ്‍സോര്‍ഷ്യത്തിനും,ഉദ്യോഗസ്ഥ സംരംഭക സംയുക്ത സമിതിക്കും ആണ്.കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച് ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ കെട്ടിടോദ്ഘാടനവും, പനമരം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞായിഷ ജൈവ വള നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനവും,വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.എം. നാസര്‍ ജൈവികനഴ്‌സറി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത പദ്ധതി വിശദീകരിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ.രാജേന്ദ്രപ്രസാദ് ആദ്യ വില്‍പ്പന നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍കോര്‍ഡിനേറ്റര്‍മാരായ കെ.പി. ജയചന്ദ്രന്‍, ഹാരിസ്.കെ.എ, കെ.ടി.മുരളി, കുടുംബശ്രീസ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സാബു ബാല, ലീലാമ്മ ജോസഫ്, ,ഷൈനി കൃഷ്ണന്‍, , അനിലതോമസ്, ഓമന ടീച്ചര്‍, റൈഹാനത്ത് ബഷീര്‍, റഷീന സുബൈര്‍, റഹിയാനത്ത് മുഹമ്മദ്,അബ്ബാസ് പുന്നോളി, സഫിയ, ഹംസ കടവന്‍, സുനീറ പഞ്ചാര, രമ്യ ശിവദാസന്‍ എന്നിവര്‍സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായില്‍ സ്വാഗതവും ,കുടുംബശ്രീകണ്‍സോര്‍ഷ്യം സെക്രട്ടറി ലീന.സി. നായര്‍ നന്ദിയും പറഞ്ഞു.