കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ പേരില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നു
കെ.എസ്. ആര്‍.ടി.സി.യില്‍ പുതിയ പേരില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നു.ടൗണ്‍ ടു ടൗണ്‍ ഫാസ്റ്റ് എന്ന പേരിലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.സൂപ്പര്‍ ഫാസ്റ്റിന്റെ സ്റ്റേജും ഫാസ്റ്റ് പാസഞ്ചറിന്റെ ചാര്‍ജുമാണ്ടി.ടി.ഫാസ്റ്റിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി മാനന്തവാടി കെ.എസ് .ആര്‍ .ടി.സി ഡിപ്പോകളില്‍ അഞ്ച് വീതം ടി.ടി. ഫാസ്റ്റ് ബസ്സുകളാണ് അനുവദിച്ചിട്ടുള്ളത്.മാനന്തവാടി കെ.എസ്.ആര്‍.ടി.സി.ഡിപ്പോവില്‍ നിന്ന് കോഴിക്കോടേക്ക് നാലും ഇരിട്ടി ഭീമനടി വഴി കാഞ്ഞങ്ങാട്ടേക്ക് ഒരു സര്‍വീസുമാണ് ടി.ടി.ഫാസ്റ്റ് നടത്തുക.അടുത്ത ദിവസം ടി.ടി.ഫാസ്റ്റ് ബസ്സുകളുടെ സര്‍വീസ് ആരംഭിക്കും.