ബത്തേരി ടൗണില്‍ നവീകരിച്ച സ്വതന്ത്രമൈതാനിയും പുതുതായി സ്ഥാപിച്ച ക്ലോക്ക് ടവറും ഈ മാസ എട്ടിന് നാടിനായി സമര്‍പ്പിക്കും.നഗരസഭ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്വതന്ത്രമൈതാനിയും പുതുതായി സ്ഥാപിച്ച ക്ലോക്ക് ടവറുമാണ് എട്ടിന് ഉല്‍ഘാടനം ചെയ്യുന്നത്.ബത്തേരി ടൗണില്‍ ടൗണ്‍സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് സ്വതന്ത്രമൈതാനി നവീകരിച്ചത്.ഇതിനായി അഞ്ചുലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്.ഭിന്നശേഷിക്കാര്‍ക്കും സ്വതന്ത്രമൈതാനിയിലേക്ക് കയറാന്‍ പാകത്തില്‍ റാമ്പ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.പന്ത്രണ്ട് അടിഉയരത്തില്‍ സ്ഥാപിച്ച ടവറിന്റെ നാലുഭാഗത്തും ഘടികാരവും സ്ഥാപിച്ചിട്ടുണ്ട്.ചടങ്ങില്‍ സ്വതന്ത്രമൈതാനി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബുവും ക്ലോക്ക് ടവര്‍ ജില്ലകലക്ടര്‍ ഏ.ആര്‍.അജയകുമാറും ഉദ്ഘാടനം ചെയ്യും.ഇതിനുപുറമെ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ക്ലോക്ക് ടവറും എട്ടിന് ഉല്‍ഘാടനം ചെയ്യു.ജില്ലയില്‍ ആദ്യമായാണ് ഒരു നഗരത്തില്‍ ക്ലോക്ക് ടവര്‍ സ്ഥാപിച്ചിരിക്കുന്നത്.പന്ത്രണ്ട് അടിഉയരത്തില്‍ സ്ഥാപിച്ച ടവറിന്റെ നാലുഭാഗത്തുംഘടികാരവും സ്ഥാപിച്ചിട്ടുണ്ട്.ഈ മാസം എട്ടിന് രാവിലെ പത്ത്മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്വതന്ത്രമൈതാനി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബുവും ക്ലോക്ക് ടവര്‍ ജില്ലകലക്ടര്‍ ഏ.ആര്‍.അജയകുമാറും ഉല്‍ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.