നവീകരണത്തിന്റെ നിറവില്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്

0

കാരുണ്യ കൈതാങ്ങില്‍ നവീകരണത്തിന്റെ നിറവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ പ്രവാസി വ്യവസായി ജോയി അറക്കല്‍ നല്‍കിയ കട്ടിലുകളുടെ കൈമാറല്‍ ചടങ്ങ് നടത്തി. ജോയി അറക്കലിന്റെയും വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹായത്താല്‍ 15 യൂണിറ്റുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. പ്രവാസി വ്യവസായിയായ അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമ ജോയി അറക്കല്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 23 ലക്ഷത്തിലധികം രൂപയുടെ സഹായമാണ് ഇതിനകം നല്‍കിയത്. യൂണിറ്റ് നവീകരണത്തിനായി 13 ലക്ഷം രൂപയും ഒരു യൂണിറ്റ് മിഷ്യനു വേണ്ടി 8 ലക്ഷം രൂപ ഇതിന് പുറമെ കട്ടിലും മറ്റ് ഉപകരണങ്ങള്‍ക്കുമായി 2 ലക്ഷത്തി പത്തായിരം രൂപയുടെ സഹായമാണ് നല്‍കിയത്.ഡയാലിസിസ് യൂണിറ്റിന് സഹായമേകാന്‍ പ്രചോദനമായത് കൊയിലേരി ഉദയ വായനശാലയുടെ പ്രവര്‍ത്തകരാണ്. ജോയി അറക്കലിന്റെ മാതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സ്മരണാര്‍ത്ഥമാണ് സഹായം നല്‍കിയത്. ഡയാലിസിസ് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ഗ്രൂപ്പ് ഡയറക്ട്ടര്‍ ജോണി അറക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമക്ക് കട്ടിലുകള്‍ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ആര്‍.എം.ഒ.ഡോ.റഹീം വായനശാല ഭാരവാഹികളായ കമ്മനമോഹനന്‍, പി.ഷംസുദീന്‍, ഫാദര്‍ ജോമോന്‍ ,കൈപ്പാണി ഇബ്രാഹീം,എച്ച്.എം.സി.അംഗങ്ങള്‍ തുടങ്ങിയവര്‍ കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്തു.മുന്‍ വര്‍ഷത്തില്‍ വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 5 മിഷ്യനുകള്‍ ഡയലിസിസ് യൂണിറ്റിന് നല്‍കിയിരുന്നു. ഇപ്പോള്‍ 15 യൂണിറ്റുകളാണ് നിലവിലുള്ളത് 54 രോഗികള്‍ക്ക് ഡയാലിസീസിന് വിധേയമാവാന്‍ സാധിക്കും ഇങ്ങനെ സാധിക്കുമ്പോഴും നൂറിലധികം രോഗികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇപ്പോഴും ഉദാരമതികളുടെ സഹായഹസ്തങ്ങള്‍ ഇനിയും ഉണ്ടായാല്‍ ഡയാലിസിസിനായി ചുരമിറങ്ങേണ്ട അവസ്ഥക്ക് മാറ്റം വരും

Leave A Reply

Your email address will not be published.

error: Content is protected !!