നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലവയല്‍, കോട്ടപറമ്പില്‍ വീട്ടില്‍ കെ.പി. സഹദ്(24)നെയാണ് നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോളിയാടിയിലുള്ള വീട്ടില്‍ നിന്നുമാണ് ഡിസംബര്‍11ന് ഇയാള്‍ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വയറുകള്‍ മോഷ്ടിച്ചത്. വീട്ടില്‍ സൂക്ഷിച്ച വയറുകളും വയറിങ് ചെയ്ത് വെച്ച വയറുകളും ഇയാള്‍ കവര്‍ന്ന് പ്ലാസ്റ്റിക് അനാവരണം കത്തിച്ചു കളഞ്ഞ ശേഷം കോപ്പര്‍ കടയില്‍ വില്‍ക്കുകയായിരുന്നു. സംഭവം നടന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എസ്.ഐ ഇ.കെ. സന്തോഷ്‌കുമാര്‍, എ.എസ്.ഐ ഷിനോജ്, എസ്. സി. പി. ഒ മുഹമ്മദ്, സി. പി. ഒമാരായ അനു ജോസ്, പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.