അരിപാകം ചെയ്ത് കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ

0

സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അരിപാകംചെയ്ത കഴിച്ചവര്‍ക്ക് വയറുസംബന്ധമായ അസുഖം പിടിപെട്ടതായി പരാതി.ബത്തേരി മൈതാനിക്കുന്ന് മണിമലപറമ്പില്‍ രാജ്ലാലിനും കുടുംബത്തിനുമാണ് അസുഖം ബാധിച്ചത്.ഭക്ഷണം പാകം ചെയ്ത പാത്രത്തില്‍നിന്നും പ്ലാസ്റ്റിക് രൂപത്തിലുള്ള പാടയും ലഭിച്ചു.ഈ കഴിഞ്ഞ 28നാണ് രാജ്ലാല്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലുള്ള സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും ജയകര്‍ണാടക എന്ന അരി 15കിലോ വാങ്ങിയത്.ഇത് പാകം ചെയ്ത് കഴിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ മൂന്നരവയസ്സുള്ള മകനടക്കമുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദ്ധലും പിടിച്ചു.തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് ഭക്ഷ്യ വിഷബാധയാണന്ന് മനസ്സിലായത്.ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതിയും രാജ് നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് വീ്്ട്ടിലെത്തി അരി പാകംചെയ്ത പാത്രം പരിശോധിച്ചപ്പോഴാണ് പാത്രത്തില്‍ പ്ലാസ്്റ്റിക് രൂപത്തിലുള്ള വെള്ളപ്പാട ശ്രദ്ധയില്‍പെട്ടത്.ഇത് കത്തിച്ചപ്പോള്‍ പ്ലാസ്റ്റിക കത്തുന്നതരത്തില്‍ കത്തിയതായും ഗന്ധം ഉണ്ടായാതായും രാജ്്ലാല്‍ പറയുന്നു.ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതിയും രാജ് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!