കേന്ദ്ര-സംസ്ഥാന ബജറ്റ് കര്‍ഷകരെ അവഗണിച്ചുവെന്ന് കര്‍ഷക സംഘടനകള്‍

0

കേന്ദ്ര-സംസ്ഥന ബജറ്റില്‍ കര്‍ഷകരെ പാടെ അവഗണിച്ചുവെന്ന് കര്‍ഷക സംഘടനകള്‍.ജനവിരുദ്ധ കര്‍ഷക വിരുദ്ധ ബജറ്റുകളാണ് സര്‍ക്കാറുകള്‍ അവതരിപ്പിച്ചത്.ഇതിനെതിരെ പ്രതിഷേധസമരങ്ങള്‍ നടത്താനാണ് കര്‍ഷകസംഘടനകളുടെ നീക്കം.കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ച കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ബജറ്റുകള്‍ക്കെതിരെയാണ് കര്‍ഷകസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.കാര്‍ഷകിമേഖലയെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണ് ഇരു സര്‍ക്കാറുകളും അവതരിപ്പിച്ചതെന്നാണ് ആക്ഷേപം.കാര്‍ഷികമേഖല ദുരന്തമുഖത്ത് നില്‍ക്കുന്ന ഈ സമയത്ത് വയനാട്ടിലെകര്‍ഷകരുടെ കാര്‍ഷിക കടങ്ങളെങ്കിലും എഴുതുതള്ളുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷക ജനത.എന്നാല്‍ അത് ഉണ്ടായില്ലന്നുമാത്രമല്ല കര്‍ഷകരുടെ രക്ഷക്കായി ഒന്നും ബജറ്റില്‍ ഇല്ലന്നും കാര്‍ഷിക സംഘടനകള്‍ ആരോപിക്കുന്നു.ഈ സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ കൂട്ടായപ്രതിഷേധം വരുംദിവസങ്ങളിലുണ്ടാവുമെന്നാണ് കര്‍ഷകസംഘടനകള്‍ നല്‍കുന്നമുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!