കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രിക്കെതിരെ അതിക്രമംഒരാൾ അറസ്റ്റിൽ
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും നടത്തിയയാള്‍ അറസ്റ്റില്‍ പനവല്ലി കാരാമാ വീട്ടില്‍ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടി കൂടിയത്. തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമം നടത്തുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുണ്ട് പൊക്കി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരിയുടെ കയ്യില്‍ കയറിപ്പിടിക്കുകയും കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയില്‍ എറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും പലപ്പോഴായി പുഴക്കരയില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തിരുനെല്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.സൈനുദ്ധീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഓ.വി ജെയ്‌സണ്‍,പി. ജെ ജില്‍ജിത്ത്, എം.കെ രമേശ്, സിവില്‍ പോലീസ് ഓഫീസറായ കെ.എച്ച് ഹരീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.