വിശ്വനാഥന്റെ മരണം ബന്ധുക്കളുടെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലാണ് കല്‍പ്പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരേ സഹോദരന്‍ വിനോദ് കുന്നമംഗലം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയില്‍ നല്‍കിയ നല്‍കിയ ഹരജി കോടതി വ്യാഴാഴ്ച പരിഗണിച്ചു. ആള്‍ക്കൂട്ട വിചാരണ നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം തൃപ്തികരമില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് കോടതി ഒക്ടേ ബര്‍ 5 ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഭാര്യയുടെ പ്രസവത്തിനാണ് വിശ്വനാഥന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പിന് എത്തിയത്. വിശ്വനാഥനന്റെ പേരില്‍ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റും ചേര്‍ന്ന് രാത്രി മര്‍ദിച്ചിരുന്നതായി അന്നു തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!