കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനകത്ത് മരിച്ച കല്‍പ്പറ്റ അഡ്്‌ലൈഡ് സ്വദേശി വിശ്വനാഥന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. കുന്നമംഗലം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11 നാണ് വിശ്വനാഥനെ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിനെതിരേ യാണ് സഹോദരന്‍ വിനോദ് ഹരജി നല്‍കിയത് .വിശ്വനാഥനന്റെ മരണം ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ആള്‍ക്കൂട്ട വിചാരണ നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ യും വിവിധ സംഘടനകളുടെയും ആരോപണം.