യുവസാക്ഷ്യം സംഘടിപ്പിച്ചു
മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ മാനന്തവാടിയില്‍ യുവസാക്ഷ്യം സംഘടിപ്പിച്ചു. മാനന്തവാടി, പനമരം, പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാനന്തവാടിയിലെ യുവസാക്ഷ്യം. എരുമത്തെരുവ് സി.ഐ.ടി.യു ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനം നഗരം ചുറ്റി പൊതുസമ്മേളന വേദിയായ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പുല്പള്ളി ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, അജിത്ത് ഗോപാല്‍, ശ്രവ്യ ബാബു, അജിത്ത് വര്‍ഗീസ്, ഹരിപ്രിയ, അല്‍ഫോണ്‍സാ സാന്ദ്ര, കെ. ആര്‍. ജിതിന്‍, കെ. മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.