മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവര്‍ സത്യവാങ്മൂലം നല്‍കണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകള്‍, ബന്ധു വീടുകളിലേക്ക് താമസം മാറിയവര്‍ നിലവില്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്നും അര്‍ഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നല്‍കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.