കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

0

കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം.രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടര്‍ന്ന് ആരോഗ്യ വകുപ്പ്.പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയ്തും മറ്റ് വാര്‍ഡുകളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് പൊതു കിണറുകളുടെ ശുചീകരണമടക്കമുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

പ്രദേശവാസികള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ട്. പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്തില്‍ ജല-ജന്യരോഗങ്ങള്‍ തടയുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികള്‍ ലഘുലേഖാ വിതരണം എന്നിവ നടത്തി. ഇതുവരെ 2875 വീടുകളില്‍ രോഗ നിരീക്ഷണവും 3522 പേര്‍ക്ക് പ്രതിരോധ മരുന്നുകളും1165 ഒ. ആര്‍.എസ് പാക്കറ്റുകളും വിതരണം ചെയ്തു. 849 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. 12 കുടിവെള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 7 പേര്‍ക്കാണ് കോളറ സ്ഥിരീകരച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. 17 പേര്‍ ചികിത്സയിലുണ്ട്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോളറ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!