ഉരുള്‍പൊട്ടല്‍; തെരച്ചില്‍ മൂന്നാഴ്ച, കാണാമറയത്ത് 119 പേര്‍

0

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ മൂന്നാഴ്ച പിന്നിടുന്നു. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കാണാതായവരുടെ അടുത്തബന്ധുക്കളുടെ രക്തസാമ്പിളുകളുടെവിവരങ്ങള്‍ താരതമ്യം ചെയ്തശേഷമുള്ള ഡിഎന്‍എ വിവരങ്ങള്‍പുറത്തുവന്നു തുടങ്ങി. മുണ്ടക്കൈ,ചൂരല്‍മല മേഖലകളിലുംസൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും ആയിരുന്നു നടന്നിരുന്നത്. തിരച്ചിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ പ്രദേശം ശുചീകരണ പ്രവര്‍ത്തിയിലേക്ക് കടന്നു. പ്രവര്‍ത്തകരും പ്രദേശവാസികളും വ്യാപാരികളും നിലവില്‍ ശുചീകരണ പ്രവര്‍ത്തികളിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താനാകാതെതോടെയാണ് തിരച്ചിലിന്റെ വേഗം കുറഞ്ഞത്. കാണാതായവരുടെ അടുത്തബന്ധുക്കളുടെ രക്തസാമ്പിളുകളുടെവിവരങ്ങള്‍ താരതമ്യം ചെയ്തശേഷമുള്ള ഡിഎന്‍എ വിവരങ്ങള്‍പുറത്തുവന്നു തുടങ്ങി. ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക പുനരുധിവാസം ഒരുക്കി ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം എത്രയും വേഗം ഉണരാരംഭിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

 

Leave A Reply

Your email address will not be published.

error: Content is protected !!