വാഴക്കുല കച്ചവടം സ്ഥാപനത്തിലെ മോഷണം; പ്രതി പിടിയില്‍
വാഴക്കുല കച്ചവടം സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി. പാലക്കാട് കോങ്ങാട് സ്വദേശി മംഗലത്ത് ഷുഹൈബ് (24) ആണ് പിടിയിലായത്. തരുവണ ആറുവാളില്‍ മോയിയുടെ ഉടമസ്ഥതയിലുള്ള പി എം ബനാന എന്ന വാഴക്കുല കച്ചവട സ്ഥാപനത്തില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം മോഷ്്ടിച്ചത്. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് രജീഷ് തെരുവത്ത് പീടികയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത സമയം പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പോലീസുകാരിലൊരാളെ മുഖത്ത് ഇടിച്ച് ചുണ്ട് മുറിക്കുകയും പല്ലുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും, മറ്റൊരാളെ തള്ളി വീഴ്ത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പാലക്കാട് കോങ്ങാട് സ്റ്റേഷനില്‍ കേസെടുത്തു. 2020-ലും പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതേ സ്റ്റേഷനില്‍ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയാണ്.