ഭക്ഷ്യവിഷബാധയെന്ന് സംശയം; 17 വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി
മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന അരാമിയ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകുന്നേരം കുട്ടികള്‍ക്ക് സ്‌നാക്‌സ് ആയി കൊടുത്ത ഈത്തപ്പഴംപൊരി കഴിച്ചതിനുശേഷം ആണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്നാണ് പറയുന്നത്. വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ പത്തോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.സംഭവത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പും,എടവക പിഎച്ച്സി ആരോഗ്യ വിഭാഗവും, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്‌കൂളില്‍ പരിശോധന നടത്തി. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യമോ, പഴകിയ ഭക്ഷ്യവസ്തുക്കളോ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ ജലം പരിശോധിച്ചതിലും കുഴപ്പങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ പൊരിക്കാനായി വാങ്ങിയ ഈത്തപ്പഴം പഴകിയതായിരുന്നു എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഈത്തപ്പഴത്തിന്റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് പരിശോധക്കാനായി അയ ച്ചിട്ടുണ്ട്. കൂടുതല്‍ വിശദമായ പരിശോധനകള്‍ക്കും, ലാബ് റിസല്‍ട്ടുക ളുടെ അടിസ്ഥാനത്തിലും മാത്രമേ യഥാര്‍ത്ഥ കാരണം മനസ്സിലാകൂവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.