37.28 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി 37.28 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. 18.06.24 ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാര്‍ക്കാട് അരിയൂര്‍ വെള്ളക്കാട്ടില്‍ വീട്ടില്‍ ബി ഷനൂബ് (22), കരിമ്പുഴ കുണ്ടൂര്‍ക്കുന്ന് മുത്തുവട്ടത്തറ വീട്ടില്‍ എം ഫസലുറഹ്‌മാന്‍ (27) എന്നിവരെയാണ് ബത്തേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.എം സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 10 എന്‍ 1506 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.