പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ കാട്ടാന കടയുടെ ഷട്ടര്‍ തകര്‍ത്തു. കുറിച്ചി പറ്റപുത്തനാറയില്‍ ഷൈലേഷിന്റെ കടയുടെ ഷട്ടറാണ് ഇന്ന് രാവിലെ ആറ് മണിയോടെ തകര്‍ത്തത്. രാവിലെ കട തുറക്കാന്‍ എത്തിയ ഷൈലേഷും രാവിലെ നടക്കാനെത്തിയ വെങ്കിട ദാസും ആനയുടെ മുന്നില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കടയോട് ചേര്‍ന്ന ഷൈലേഷിന്റെ വീട്ടിലെ പട്ടിക്കൂട് തകര്‍ത്ത ശേഷമാണ് കടയുടെ ഷട്ടര്‍ തകര്‍ക്കുകയും കെട്ടിടത്തിന്റെ സണ്‍സൈഡ് കൊമ്പ് കൊണ്ട് കുത്തി തകര്‍ക്കുകയും ചെയതത്. പാക്കം വനത്തില്‍ നിന്നും ഇറങ്ങിയ കെമ്പന്‍ ആനയാണ് പ്രദേശത്ത് മണിക്കുറു ളോളം ഭീതി പരത്തിയത് രാവിലെ പാല്‍ അളക്കാന്‍ ആളുകള്‍ എത്തുന്ന സ്ഥലത്തോട് ചേര്‍ന്ന കടയാണ് തകര്‍ത്തത് തുടര്‍ന്ന് നാട്ടുകാര്‍ ഒച്ച എടുത്തതിനെ തുടര്‍ന്നാണ് ആന സമീപത്തെ കൃഷിയിടത്തിലേക്ക് കയറി പോയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.