ടൗണില്‍ നിന്നും ചുണ്ടക്കൊല്ലി പച്ചിക്കരമുക്ക് സുരഭിക്കവല പ്രദേശത്തേക്ക് ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നുയെന്നാരോപിച്ച് പുല്‍പ്പള്ളി പോലീസിലും,പഞ്ചായത്തിലും,ആര്‍.ഡി.ഒ.ക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ അതികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി.പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം 100 ഓളം നാട്ടുകാരാണ് പ്രതിഷേധവുമായി പുല്‍പ്പളളി സ്റ്റേഷനില്‍ എത്തിയത്. പരാതി നല്‍കിയിട്ടും 15 ദിവസം കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിക്ഷേധിച്ചായിരുന്നു സമരം പുല്‍പ്പള്ളി സ്റ്റേഷനില്‍ എത്തിയത്.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന് നാളെ പരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്‍മാറിയത്.ബേബി അറക്കക്കുടി സുനില്‍ പാലമറ്റം എന്‍.യു. ഉലഹന്നാന്‍, സാജന്‍ കറ്റാട്ട് ടോമി അബ്രാഹം, എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.