രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണോ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കുടുംബ രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധി നടപ്പാക്കുന്നതെന്നും പ്രീണനരാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും നദ്ദ കുറ്റപ്പെടുത്തി. പി.എഫ്.ഐ രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുന്നു. അതിനര്‍ഥം അവര്‍ രാജ്യവിരുദ്ധര്‍ക്കൊപ്പമാണ്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും ഡി.രാജയും ഒരുമിച്ചാണ് ഇരിക്കുന്നത്. ഇവിടെ പരസ്പരം മത്സരിക്കുന്നു. രാഷ്ട്രീയ പാപ്പരത്തമാണിതെന്നും ബത്തേരിയില്‍ കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റോഡ് ഷോയില്‍ നദ്ദ പറഞ്ഞു.