കരിയര്‍ മോട്ടിവേഷന്‍ ക്ലാസ്
കരിയര്‍ മോട്ടിവേഷന്‍ ക്ലാസ് വെള്ളമുണ്ടയില്‍ നടന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, വെള്ളമുണ്ട വയനാട് വാട്‌സ്ആപ്പ് കൂട്ടായ്മയും, സംയുക്തമായാണ് എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന അധ്യക്ഷതവഹിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ. ഉമേഷ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.