ദ്വിദിന പഠന ക്യാമ്പ് നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് (പാലക്കാട് ജില്ല) ജനുവരി 26 27 തിയ്യതികളില്‍ വയനാട്ടില്‍ വെച്ച് ദ്വിദിന പഠന ക്യാമ്പ് നടത്തി.വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വച്ച് നടത്തിയ ക്യാമ്പ് മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വല്ലപ്പുഴ യൂണിറ്റ് പ്രസിഡന്റ് സലിം പറക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഉബൈദ് ,പി.എം യൂസഫ് അലി പുല്ലാനി ഷംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.കേരള സ്പീച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും മോട്ടിവേഷന്‍ ട്രൈനറുമായ നാസര്‍ കളരിക്കല്‍ ക്ലാസെടുത്തു