അഭിനന്ദ് എസ് ദേവിനെ അഭിനന്ദിച്ചു
ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച അഭിനന്ദ് എസ് ദേവിനെ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി അഭിനന്ദിച്ചു. പരിപാടി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ലൈബ്രറി പ്രവര്‍ത്തകനുമായ എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ശശി മാസ്റ്റര്‍, ഷബീറലി വെള്ളമുണ്ട, മൊയ്തു മാസ്റ്റര്‍, സഹദേവന്‍ മാസ്റ്റര്‍ തുടങ്ങിവര്‍ സംസാരിച്ചു, വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ബാലകൈരളിയുടെ സെക്രട്ടറികൂടിയാണ് അഭിനന്ദ്.