ആംആദ്മി പാര്‍ട്ടി ഉപവാസസമരം നടത്തി

0

ആം ആദ്മി പാര്‍ട്ടി നാഷണല്‍ കമ്മിറ്റി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റി കല്‍പ്പറ്റയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് ണിവരെയുള്ള ഉപവാസ സമരത്തില്‍ കല്‍പ്പറ്റ മണ്ഡലം എം. എല്‍. എ യും കോണ്‍ഗ്രസ് നേതാവുമായ ടി. സിദ്ദീഖ്, ഇ. ജെ ബാബു (സിപിഐ ജില്ലാ സെക്രട്ടറി), മനോഹരന്‍, ഷിബു (സിപിഐ എം എല്‍ റെഡ്സ്റ്റാര്‍) സി.പി അശ്‌റഫ് (കേ.ഡി.പി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സമര വേദിയില്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. ഭരണഘടനയെ തകര്‍ക്കുന്ന, ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന,ജനാതിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രങ്ങളില്‍ നിന്നും താഴെ ഇറക്കാന്‍ പൊതുജനം ജാഗ്രതയോടെ വോട്ടവകാശം ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിജെപി യുടെ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, പി എം എല്‍ എ നിയമത്തെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുമ്പോള്‍, ഡല്‍ഹി മദ്യനയത്തിന്റെ യാഥാര്‍ഥ്യം, ഇലക്ടറല്‍ ബോണ്ട്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഗഫൂര്‍ കോട്ടത്തറ, അഡ്വ സുഗതന്‍ മാനന്തവാടി, ജേക്കബ് കുമ്പളേരി, എം.ഡീ തങ്കച്ചന്‍ ബത്തേരി,ബേബി തയ്യില്‍ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍, ബാബു തചറോത്, മനു മത്തായി, ഇ. വി തോമസ്, അഗസ്റ്റിന്‍ റോയ് മേപ്പാടി, മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!