സിബിഐ സംഘം വയനാട്ടില്‍ എത്തി

0

സിബിഐ സംഘം വയനാട്ടില്‍ എത്തി.പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടില്‍ എത്തി.വയനാട് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എത്തിയത്. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിലുള്ളത്

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന്‍ ജയപ്രകാശ് കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇതിനുശേഷമാണ് സി ബി ഐ അന്വേഷണം ഏറ്റെടുത്തത്.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരില്‍ വച്ചാണ് ഡിവൈഎസ്പി കൂടിക്കാഴ്ച നടന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!