ക്ഷേത്ര മഹോത്സവം

0

ചൊവ്വയില്‍ ഭഗവതി ക്ഷേത്ര മഹോത്സവം ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും. 7 ന് വിശേഷാല്‍ പൂജകളോടെ ഉത്സവം ആരംഭിക്കും. 8ന് പ്രതിഷ്ഠദിന മഹോത്സവം, 9ന് ആറാട്ട് മഹോത്സവം, 10ന് തിറ മഹോത്സവം എന്നിങ്ങനെ പരിപാടികള്‍ നടക്കും. ക്ഷേത്ര പരിപാടികള്‍ക്ക്‌ പുറമെ സാംസ്‌കാരിക കലാപരിപാടികള്‍, പൊങ്കാല, താലപ്പൊലി, പഞ്ചാരി മേളം, ശിങ്കാരി മേളം, തായംബക, ഗാനമേള, അഷ്ടപതി, സോപാന, സംഗീതം, ഗോപികാ നൃത്തം, കൈകൊട്ടി കളി, തിരുവാതിര എന്നിങ്ങനെയുള്ള പരിപാടികളും ഉണ്ടായിരിക്കും. 10ന് നികല്‍ കുട്ടിച്ചാത്തന്‍, ഗുളികന്‍, ചന്താടി കരിയാത്തന്‍, മലക്കാരി തിറകളും, ഏറെ പ്രസിദ്ധമായ വേട്ടക്കൊരുമകന്‍ വെള്ളാട്ടും നടക്കും. ഉത്സവഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും എല്ലാ നേരവും അന്നദാനവും ഉണ്ടാകും. ഏപ്രില്‍ 11 ന് പുലര്‍ച്ചെ മടക്കി എഴുന്നള്ളിപ്പോട് കൂടി ഉത്സവം സമാപിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!