വോട്ടെടുപ്പ്  ഒരുക്കങ്ങള്‍  തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി

0

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ കലക്ടര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കണമെന്ന് നിരീക്ഷകര്‍ നിര്‍ദേശം നല്‍കി. മാതൃകാ പെരുമാറ്റചട്ടവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിരീക്ഷകര്‍ നിര്‍ദേശിച്ചു.

കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, എഡിഎം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പോലിസ് മേധാവി ടി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!