ദേശീയ സമ്മതിദായക ദിനാചരണണം ജില്ലയില്‍ വിപുലമായി ആചരിച്ചു. ജില്ലാതല പരിപാടി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സമ്മതിദായക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനവും നിലനില്‍ക്കുന്ന രാജ്യത്ത് വോട്ടവകാശം ശക്തമായ ആയുധമാണ്. ജനാധിപത്യം അര്‍ത്ഥ പൂര്‍ണമാവാന്‍ തിരഞ്ഞെടുപ്പുകളില്‍ യുവാക്കളുടെ പങ്കാളിത്തം പ്രധാനമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപങ്ങള്‍ ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാഹ്യ ഇടപ്പെടല്‍ സാധ്യമാകാത്ത വിധം സുരക്ഷാ ക്രമീകരണങ്ങളും നടപടികളും പാലിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ നിന്നും ബീപ് ശബ്ദമാത്രമാണ് പുറത്തു പോകുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണത്തെ പ്രതിരോധിക്കാന്‍ യുവാക്കളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്നും ജില്ലാ ഇലക്ഷന്‍ വിഭാഗം ആവശ്യപ്പെട്ടു.
ചടങ്ങില്‍ എ.ഡി.എം കെ. അജീഷ് ജില്ലയിലെ മുതിര്‍ന്ന വോട്ടറായ കെ. കുട്ടപ്പനെ ആദരിച്ചു. വനിതാ ക്രിക്കറ്റ് താരം എസ്. സജ്‌ന മുഖ്യാതിഥിയായിരുന്നു. മികച്ച ബൂത്ത്ലെവല്‍ ഓഫീസര്‍മാര്‍ക്ക് അവാര്‍ഡും കാമ്പസ് അബാസഡര്‍മാര്‍ക്ക് അംഗീകാര പത്രവും വിതരണം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ജയപ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി മേഴ്സി, ടി. ജനില്‍കുമാര്‍, തഹദില്‍മാരായ കെ. സുനില്‍കുമാര്‍, വി. അബൂബക്കര്‍, ശങ്കരന്‍ നമ്പൂതിരി, ബത്തേരി ഇലക്ഷന്‍ ഡെപ്യൂട്ടി തഹദില്‍ദാര്‍ ഇ. ദിനേഷന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഷേബ എം.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ഡെമോക്വസ്റ്റ് – 2019 മത്സരം കളക്ടറേറ്റ് സീനിയര്‍ സുപ്രണ്ട് ഇ.സുരേഷ് കുമാര്‍ നയിച്ചു.