സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

0

വയനാട് പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടി സര്‍വകലാശാല പിന്‍വലിച്ചു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളുടെ ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാര്‍ഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല കൈക്കൊണ്ടത് പലതരത്തിലുള്ള നടപടികളാണ്. സസ്‌പെന്‍ഷന്‍, ഇന്റന്‍ഷിപ്പ് റദ്ദാക്കല്‍, സ്‌കോളര്‍ഷിപ്പ് റദ്ദാക്കല്‍ തുടങ്ങിയ നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. ഇതില്‍ ഒരാഴ്ച സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 33 വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയാണ് സര്‍വകലാശാല കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. നിയമോപദേശം തേടാതെ നടപടി പിന്‍വലിച്ചുവെന്ന ആരോപണമാണ് സര്‍വകലാശാലയ്‌ക്കെതിരെ ഉയര്‍ന്നത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാര്‍ഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ ലഭിച്ച 31ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടപടി കാലളവ് കഴിഞ്ഞതോടെ അപ്പീല്‍ നല്‍കിയിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനത്തില്‍ പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചതെന്നും സര്‍വകലാശാല വിശദീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!