ആള്‍ക്കൂട്ട വിചാരണ മുമ്പും അരങ്ങേറിയെന്ന് കണ്ടെത്തല്‍

0

സിദ്ധാര്‍ത്ഥന്റെ മരണത്തിനു മുന്‍പും വയനാട് വെറ്ററിനറി കോളജില്‍ ആള്‍ക്കൂട്ട വിചാരണയും ക്രൂര മര്‍ദനവും അരങ്ങേറിയെന്ന് കോളേജിലെ ആന്റി റാഗിങ് കമ്മറ്റിയുടെ കണ്ടെത്തല്‍. 2019 ബാച്ചിലെയും 2021 ബാച്ചിലെയും വിദ്യാര്‍ത്ഥികള്‍ ക്രൂരമായ കുറ്റവിചാരണക്കിരയായി. സംഭവത്തില്‍ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പടെ 13 പേര്‍ക്കെതിരെ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തു.

 

സിദ്ധാര്‍ഥന്റെ കേസിലേതെന്നതു പോലെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ്
2019 ലും 2023 ലും ക്യാമ്പസില്‍ ക്രൂര മര്‍ദനവും ആള്‍ക്കൂട്ട വിചാരണയും അരങ്ങേറിയത്. ഇപ്പോള് അവസാന വര്ഷ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്ഥിയെ 2019 ല്‍ ഒന്നരമണിക്കൂര്‍ നിര്‍ത്താതെ മര്ദ്ദിച്ചു. 32തവണ തുടര്ച്ചയായി മര്ദ്ദിച്ചുവെന്നാണ് വിദ്യാര്ഥിയുടെ മൊഴി. 2020-21ബാച്ചിലെ വിദ്യാര്ഥിയൊണ് സംഘം ഏറ്റവും ക്രൂരമായിമര്ദ്ദിച്ചത്. ആണ്കുട്ടികളുടെ ഹോസ്റ്റല് മുറിയില്‍ വെച്ചും സിദ്ധാര്‍ഥനെ മര്‍ദ്ദിച്ച കുന്നിന്മുകളില്‍ കൊണ്ടുപോയും മണിക്കൂറുകളോളം ക്രൂരമായി കുറ്റവിചാരണ ചെയ്തുവെന്നാണ് കണ്ടെത്തല്‍. ഭയന്ന് രണ്ടാഴ്ച കോളേജില് വന്നില്ല എന്നും വൈത്തിരിയിലെ ഒരു ഹോട്ടലിലാണ് ഭയന്ന് താമസിച്ചത് എന്നും വിദ്യാര്‍ഥി മൊഴി നല്‍കി. സിദ്ധാര്ഥനേറ്റ മര്‍ദ്ദനം അന്വേഷിക്കുന്നതിന്റെ ഭാഗമായി മറ്റുവിദ്യാര്ഥികളില് നിന്ന് ആന്റിറാഗിങ് സ്‌ക്വാഡ് മൊഴിയെടുത്തപ്പോഴാണ് വിവരം പുറത്തുവന്നത്. 2019 ബാച്ചിലെ വിദ്യാര്ഥിയെ റാഗ് ചെയ്തവര്‍ കോഴ്‌സ് പൂര്ത്തിയാക്കി ഇപ്പോള് ഇന്ന്‌റേണ്ഷിപ്പ് ചെയ്യുകയാണ്. അതുകൊണ്ട് കോളേജ് യൂണിയന് മുന് പ്രസിഡന്റുള്‌പ്പെടെ നാലുവിദ്യാര്ഥികളുടെ ഇന്റേണ്ഷിപ്പ് ഒരു വര്ഷത്തേക്ക് വിലക്കുകയും അഞ്ചുപേരുടെ സ്‌കോളര്ഷിപ് റദ്ദാക്കുകയും ചെയ്തു. 2021ബാച്ചിലെ വിദ്യാര്ഥിയെ മര്ദ്ദിച്ച രണ്ടുപേരെ ഒരു വര്ഷത്തേക്ക് സസ്‌പെന്ഡ് ചെയ്യുകയും മറ്റു രണ്ടു പേരുടെ സ്‌കോളര്ഷിപ്പ് റദ്ദാക്കുകയും ചെയ്തു. കൂടുതല് പേര്ക്ക് സംഭവത്തില് പങ്കുണ്ടെന്നുള്ള വിവരം ലഭിച്ചെങ്കിലും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പറ്റില്ലെന്ന് രക്ഷിതാക്കളുടെ പ്രതിനിധികള്‍ നിലപാടെടുത്തതോടെ ബാക്കി കാര്യങ്ങള്‍ പോലീസിന്റെ അന്വേഷണത്തിന് വിട്ടിരിക്കുകയാണ് കോളജ് അധികൃതര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!